നൈസായിട്ടങ്ങ് ഒഴിവാക്കുകയാണല്ലേ ! മകനേക്കാള്‍ പ്രായം കുറഞ്ഞ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് നെയ്മറുടെ അമ്മ; കാരണം കാമുകന് ‘ആണുങ്ങളോടുള്ള താല്‍പര്യം’

സൂപ്പര്‍ ഫുട്‌ബോള്‍ താരം നെയ്മറുടെ അമ്മയുടെ പുതിയ പ്രണയബന്ധം വലിയ വാര്‍ത്തയായിരുന്നു.

നെയ്മറേക്കാള്‍ ആറു വയസ് ഇളയവനായ യുവാവുമായിട്ടായിരുന്നു അമ്മ നദീന ഗോള്‍സാല്‍വസ് ഡേറ്റിംഗില്‍ ഏര്‍പ്പെട്ടത്.

52കാരിയായ നദീന ഇപ്പോള്‍ 22കാരന്‍ കാമുകനെ ഉപേക്ഷിച്ചെന്നാണ് വിവരം. കാമുകന്‍ തിയാഗോ റാമോസിന്റെ മുന്‍കാല പ്രണയ ചരിത്രം അറിഞ്ഞതോടെയാണ് നദീനെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പ് നിരവധി പുരുഷന്‍മാരുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നതായി നദീനെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ ഒരുങ്ങിയത്.

ബ്രസീലിയന്‍ നടനും, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ കാര്‍ലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു.

നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ് നദീനെ.

ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് തിയാഗോയുമായി ഡേറ്റിംഗിലാണെന്ന് നദീന അറിയിച്ചത്.

ഇരുവരുമൊത്തുള്ള ഒരു ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി നെയ്മറും പിതാവും രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment