കനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് ഉയർന്നു;  അ​രു​വി​ക്ക​ര, നെയ്യാർ ഡാമുകളുടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

നെ​ടു​മ​ങ്ങാ​ട് : ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ലെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഡാ​മി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് വ​ർ​ദ്ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. അ​രു​വി​ക്ക​ര​യി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ളാ​ണ് 35 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​ത്. നി​ല​വി​ൽ ഡാ​മി​ൽ 46.45 അ​ടി ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​ണ്ട്. വീ​ണ്ടും മ​ഴ ക​ന​ക്കു​ക​യാ​ണെ​ങ്കി​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തും.

ക​ര​മ​ന ആ​റി​ന്‍റെ ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ര​ണ്ട​ടി​യാ​യി ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ല് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും ര​ണ്ട​ടി വീ​തം ഉ​യ​ർ​ത്തി​യ​ത്. നി​ല​വി​ൽ ഒ​ന്ന​ര അ​ടി​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഡാ​മി​ൽ 83. 650 മീ​റ്റ​ർ വെ​ള്ള​മാ​ണ് ഉ​ള്ള​ത്. ഇ​ന്ന​ലെ​യും ഇ​ന്ന് രാ​വി​ലെ​യും ഇ​വി​ടെ തോ​രാ മ​ഴ​യാ​ണ് . അ​ണ​കെ​ട്ടി​ൽ വെ​ള്ളം കൂ​ടി​യ​തോ​ടെ അ​ഞ്ചു​ച​ങ്ങ​ല ഏ​രി​യാ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും വെ​ള്ളം എ​ത്തി. പ​ല​രും വീ​ടൊ​ഴി​ഞ്ഞു​പോ​യി​ട്ടു​ണ്ട്. കാ​പ്പു​കാ​ട് മു​ത​ൽ അ​മ്പൂ​രി വ​രെ​യു​ള്ള ഡാ​മി​ന്‍റെ ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ൽ 200 ളം ​കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. നെ​യ്യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts