തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിന്കര ഗോപന്റെ മരണത്തില് അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില് ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
ഗുരുതര രോഗങ്ങള് ബാധിച്ച് കരള്, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്ട്ടില് പറയുന്നു.
ഗോപന്റെ ഹൃദയ വാല്വില് രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില് മുറിവുണ്ടായിരുന്നു എന്നും റിപ്പോര്ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
മക്കള് സമാധിയിരുത്തി വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില് ഗോപന്റെ കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില് പോലീസ് തുറന്നു മൃതദേഹം പുറത്തെടുത്തത്. തുടര്ന്നായിരുന്നു പോസ്റ്റ്മോര്ട്ടം.
അടുത്ത ദിവസം പുതിയ കല്ലറയില് സന്യാസിമാരുടെ സാന്നിധ്യത്തില് ഗോപനെ സംസ്കരിക്കുകയും ചെയ്തു. ഗോപന് സമാധിയായെന്നു മക്കള് പോസ്റ്ററുകള് പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.