നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനു സമീപം ഹോട്ടലിനു നേരേ അക്രമം. പോലീസ് അന്വേഷണം ആരംഭിച്ചു. ഡി ഫോര്‍ കിച്ചണ്‍ എന്ന ഹോട്ടലിനു നേരെയാണ് ഇന്ന് രാവിലെ അക്രമമുണ്ടായത്. കാറിലെത്തിയ സംഘത്തിലുള്ളവരാണ് ഹോട്ടലിന്റെ മുന്‍വശം അടിച്ചു തകര്‍ത്തതെന്ന് ഹോട്ടലുടമ അറിയിച്ചു.
ഇന്നലെ രാത്രി പതിനൊന്നോടെ ഹോട്ടലിനു മുന്‍വശത്തേയ്ക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. ഇന്ന് രാവിലെ ആറരയോടെ ചായ ആവശ്യപ്പെട്ടും അക്രമി എത്തിയിരുന്നു. പിന്നീടാണ് കാറില്‍ ഹോട്ടലിനു മുന്നിലെത്തി കന്പിപ്പാര ഉപയോഗിച്ച് മുന്‍വശം തല്ലിത്തകര്‍ത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.