നെയ്യാറ്റിൻകര: മന്ത്രി സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന റോഡ് മുൻ എംഎൽഎ ആർ. സെൽവരാജ് ഇന്നലെ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഇരുമ്പിൽ പാഞ്ചിക്കാട് അരുവിപ്പുറം റോഡ് ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് മന്ത്രി സുധാകരൻ ഉദ്ഘാടനം നിർവഹിക്കാനിരിക്കേയാണ് മുൻ കോൺഗ്രസ് എംഎൽഎ സെൽവരാജ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
റോഡ് ഉദ്ഘാടന ചടങ്ങിൽ സെൽവരാജിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ ഈ നടപടി. യു ഡി എഫ് സർക്കാരിന്റെ കാലത്ത് സെൽവരാജിന്റെ എം എൽ എ ഫണ്ടിൽ നിന്നുമുള്ള രണ്ടു കോടി 70 ലക്ഷം രൂപ അനുവദിച്ചുപൂർത്തിയാക്കിയ ഇരുമ്പിൽ പാഞ്ചിക്കാട് അരുവിപ്പുറം റോഡിന്റെ ഉദ്ഘാടന യോഗത്തിൽ സെൽവരാജിനെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നും എന്നാൽ ഇടതുപക്ഷം അവഗണിച്ചുവെന്നുമാണ് കോൺ ഗ്രസ് ഭാഷ്യം.