കോവിഡും പ്രളയവും ഇവര്‍ക്ക് സുവര്‍ണ്ണകാലം! അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്..

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി തനിക്കുള്ള ബന്ധങ്ങളെ തുറന്നെഴുതിയ സ്വപ്ന സുരേഷ് തന്റെ പുസ്തകത്തിൽ അദ്ദേഹവുമൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചു.

സർക്കാർ പദ്ധതികളിലൂടെ ശിവശങ്കർ കോടികൾ സമ്പാദിച്ചെന്ന് ആരോപിക്കുന്ന സ്വപ്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും ആരോപണങ്ങൾ പുസ്തകത്തിലൂടെ ആവർത്തിച്ചു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചതിയുടെ പത്മവ്യൂഹമെന്ന സ്വപ്നയുടെ ആത്മകഥയിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലുകളും ചിത്രങ്ങളുടെ അകമ്പടിയോടെ വിവരിക്കുന്നത്

.’അശ്വത്ഥമാവ് വെറുമൊരു ആനയല്ല സൂത്രശാലിയായ വെള്ളാനയാണ്. കോവിഡും പ്രളയകാലവും നാട്ടുകാർക്ക് വിഷമത്തിന്റേതായിരുന്നെങ്കിൽ ശിവശങ്കറിനും ബന്ധപ്പെട്ടവർക്കും പദ്ധതികളുടെ വിളയെടുപ്പായിരുന്നു’ സ്വപ്നയുടെ പുസ്കത്തിൽ പറയുന്നു.

ഐടി ഹബ് തുടങ്ങുന്നതിനൊപ്പം തന്നെ സ്പേസ് മേഖലയിലെ സ്വാധീനം ഉറപ്പിക്കാൻ വേണ്ടിയുള്ള വീണയുടെ ആവശ്യത്തിനായി എന്റെ ഭാഷാപരിജ്ഞാനവും ബന്ധങ്ങളും ഉപയോഗിക്കാനുമായി കൂടെ നിർത്താൻ മുഖ്യമന്ത്രിയും സാറും കണ്ടെത്തിയതാണ് എന്റെ സ്പേസ്പാർക്ക് നിയമനം. മുന്തിയ ശമ്പളവും എനിക്ക് അവിടെ ഫിക്സ് ചെയ്തു.

ഐടി വകുപ്പിന്റെ സുവർണ്ണകാലമായിരുന്നല്ലോ കോവിഡ് കാലം. സകലം ഐടി നിർബന്ധിതമാകുകയാണ്. അതിനിടയിലാണ് സ്പ്രിംഗ്ളർ വന്നത്.

ജനങ്ങളുടെ ഡാറ്റബേസ് ആ തക്കത്തിന് ശിവശങ്കർ അമേരിക്കൻ കമ്പനിക്ക് വിറ്റു. അതിലൂടെ വീണാ വിജയൻ കോടികൾ സമ്പാദിച്ചു.

ആ വിഷയത്തിൽ ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചർ ശിവശങ്കറുമായി നേരിട്ട് ഏറ്റുമുട്ടി. വിവാദമായതോടെ ഡാറ്റാ കച്ചവടത്തിൽ ഒടുവിൽ ശിവശങ്കറിനെ ബലിമൃഗമാക്കി’ സ്വപ്നയുടെ പുസ്തകത്തിൽ വിവരിക്കുന്നു.

Related posts

Leave a Comment