മലപ്പുറം: എടപ്പാളിൽ നാടോടി പെണ്‍കുട്ടിയെ മർദിച്ച സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ സ്വദേശി രാഘവനാണ് പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വട്ടങ്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു ഇയാൾ.
തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മനുഷ്യമനസിനെ ഞെട്ടിച്ച് സമാന സംഭവം വീണ്ടുമുണ്ടായത്. 10 വയസുകാരിക്കാണ് ക്രൂര മർദനമേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രി പെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മർദനമേറ്റത്.