ആ​​യു​​ധ നി​​യ​​മ​​പ്ര​​കാ​​രം, കൂ​​ടെ​​പ്പോ​​യ ആ​​ളും കു​​റ്റ​​ക്കാ​​ര​​നാ​​ണ്! മാനസ കൊലക്കേസ്; രാഖിലിന്‍റെ സുഹൃത്ത് അറസ്റ്റിൽ

കോ​​ത​​മം​​ഗ​​ലം: നെ​​ല്ലി​​ക്കു​​ഴി​​യി​​ൽ ഡെ​​ന്‍റ​​ല്‍ ഹൗ​​സ് സ​​ര്‍ജ​​ന്‍ ഡോ. ​​മാ​​ന​​സ​​യെ വെ​​ടി​​വ​​ച്ചു കൊ​​ലപ്പെടുത്തിയ കേ​​സി​​ൽ ഒ​​രാ​​ൾ​​കൂ​​ടി പി​​ടി​​യി​​ൽ.

മാ​​ന​​സ​​യെ കൊ​​ന്ന​​ശേ​​ഷം സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ച ക​​ണ്ണൂ​​ര്‍ സ്വ​​ദേ​​ശി രാ​​ഖി​​ലി​​ന്‍റെ സു​​ഹൃ​​ത്താ​​യ ആ​​ദി​​ത്യ​​ന്‍ (26) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ഇ​​യാ​​ളും ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യാ​​ണ്. രാ​​ഖി​​ൽ പി​​സ്റ്റ​​ള്‍ വാ​​ങ്ങാ​​ന്‍ ബി​​ഹാ​​റി​​ലേ​​ക്കു പോ​​യ​​പ്പോ​​ൾ ആ​​ദി​​ത്യ​​നും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

കൂ​​ടെ പോ​​യ​​ത​​ല്ലാ​​തെ പി​​സ്റ്റ​​ള്‍ വാ​​ങ്ങാ​​നാ​​ണു പോ​​കു​​ന്ന​​തെ​​ന്ന വി​​വ​​രം അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ആ​​ദി​​ത്യ​​ന്‍റെ മൊ​​ഴി.

എ​​ന്നാ​​ൽ ആ​​യു​​ധ നി​​യ​​മ​​പ്ര​​കാ​​രം, കൂ​​ടെ​​പ്പോ​​യ ആ​​ളും കു​​റ്റ​​ക്കാ​​ര​​നാ​​ണ്. ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റി​​ലാ​​യ ആ​​ദി​​ത്യ​​നെ കോ​​ത​​മം​​ഗ​​ലം കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.

ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങി​​യ ഇ​​യാ​​ളു​​മാ​​യി അ​​ന്വേ​​ഷ​​ണ സം​​ഘം വീ​​ണ്ടും ബി​​ഹാ​​റി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ടു. തോ​​ക്ക് വാ​​ങ്ങി​​യ സ്ഥ​​ല​​ത്ത് പ്ര​​തി​​യെ എ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​പ്പു ന​​ട​​ത്തും.

Related posts

Leave a Comment