കൊണ്ടോട്ടി: ഇടതു സർക്കാരിന്റെ കാലത്ത് കേരളത്തിൽ എൻഐഎ അന്വേഷിക്കാനെത്തുന്ന ഒന്പതാമത്തെ കേസാണ് തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന ഇപ്പോഴത്തെ സ്വർണക്കടത്ത് കേസ്. ഇതിനു മുന്പ് എട്ടു കേസുകളാണ് പിണറായി സർക്കാരിന്റെ കാലത്ത് എൻഐഎ ഏറ്റെടുത്തിട്ടുളളത്.
ഇതിൽ കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ അലൻതാഹ ക്രൈം.നന്പർ 507.19 കേസാണ് അവസാനം എൻഐഎ ഏറ്റെടുത്തിരുന്നത്. സ്വർണക്കടത്തിന്റെ പേരിൽ കേരളത്തിൽ എൻഐഎ കേസെടുക്കുന്നതും ഇതാദ്യമായാണ്.
എൻഐഎ ആക്ടിലെ 6(4),6(5) വകുപ്പുകൾ പ്രകാരം ഏതെങ്കിലും ഒരു ഒഫൻസ് എൻഐഎ ആക്ട് പ്രകാരമുളള ഒരു ഷെഡ്യൂൾ ഒഫൻസ് ആണ് ബോധ്യപ്പെട്ടാലാണ് കേന്ദ്രസർക്കാർ എൻഐഎക്ക് കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ നിർദേശം നൽകാറുളളത്.
പാലക്കാട്, എറണാംകുളം ജില്ലകളിലാണ് എൻഐഎ കൂടുതൽ കേസുകൾ ഏറ്റെടുത്തിട്ടുളളത്. കാസർഗോഡ്് ജില്ലയിലെ ചന്ദേര പോലീസ് സ്റ്റേഷൻ ക്രൈ.നന്പർ 534.16, കണ്ണൂർ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷൻ ക്രൈം നന്പർ 1010.17, പാലക്കാട് ജില്ലയിലെ ടൗണ്സൗത്ത് പോലീസ് സ്റ്റേഷൻ ക്രൈം.നന്പർ 699.6,
പാലക്കാട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷൻ ക്രൈം നന്പർ 509.16, മലപ്പുറം ജില്ലയിലെ വണ്ടൂർ പോലീസ് സ്റ്റേഷൻ ക്രൈം നന്പർ 263.17, എറണാകുളം ജില്ലയിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ക്രൈം നന്പർ 1017.16.
എറണാംകുളം ജില്ലയിലെ നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ ക്രൈം നന്പർ 2721.17 എന്നിവയാണ് കേരളത്തിൽ ഈ സർക്കാരിന്റെ മകാലത്ത് ഏറ്റെടുത്ത മറ്റു കേസുകൾ.