രാ​ജ്യാ​ന്ത​ര അ​വ​യ​വ​ക്ക​ട​ത്ത് കേ​സ് എ​ന്‍​ഐ​എ​യ്ക്ക്; ഇ​റാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​കും

കൊ​ച്ചി: രാ​ജ്യാ​ന്ത​ര അ​വ​യ​വ ക​ച്ച​വ​ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) ഏ​റ്റെ​ടു​ത്ത​തോ​ടെ ഇ​റാ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഇ​നി വേ​ഗ​ത്തി​ലാ​കും. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ മ​നു​ഷ്യ​ക​ട​ത്ത് ന​ട​ന്നെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കേ​സ് എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്ന് അ​നു​മ​തി കി​ട്ടി​യ​തോ​ടെ കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. കേ​സി​ലെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് എ​ന്‍​ഐ​എ​ക്ക് കൈ​മാ​റി​യി​രു​ന്നു.

ഈ ​കേ​സ് നി​ല​വി​ല്‍ ആ​ലു​വ റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​ത്. രാ​ജ്യാ​ന്ത​ര ഇ​ട​പാ​ട് ആ​യ​തി​നാ​ല്‍ കേ​സ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ല​പാ​ട്.

പ്ര​തി​ക​ള്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 20 വൃ​ക്ക ദാ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൈ​മാ​റി​യി​രു​ന്നു.

മേ​യ് 19നാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​വ​യ​വ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി സാ​ബി​ത്ത് നാ​സ​ര്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

ഇ​യാ​ള്‍​ക്കൊ​പ്പം അ​വ​യ​വ മാ​ഫി​യ​യി​ല്‍ മു​ഖ്യ​പ​ങ്കാ​ളി​ക​ളാ​യ കൊ​ച്ചി സ്വ​ദേ​ശി സ​ജി​ത്ത്, ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ബെ​ല്ലം​കൊ​ണ്ട രാ​മ​പ്ര​സാ​ദ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘം പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഇ​റാ​നി​ലു​ള്ള കൊ​ച്ചി സ്വ​ദേ​ശി മ​ധു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ട്ടി​ല്ല.

Related posts

Leave a Comment