കൊച്ചി: വിവിധ കേസുകളില്‍ പ്രതികളായ, കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി അശമന്നൂര്‍ നൂലേലി മസ്ജിദിനുസമീപം മുടശേരി വീട്ടില്‍ സവാദ്, പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അജ്ഞാതന്‍, വിവിധ ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയവര്‍ എന്നിവര്‍ പട്ടികയിലുണ്ട്.
പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍, കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് യാസിര്‍, മലപ്പുറം കൊളത്തൂര്‍ സ്വദേശി പി. ഷഫീക്, കുന്നത്തുനാട് സ്വദേശി എം.എസ്. റഫീക്, പറവൂര്‍ മുപ്പത്തടം സ്വദേശി പി.എ. അബ്ദുള്‍ വഹാബ്, പട്ടാമ്പി സ്വദേശി കെ. അബ്ദുള്‍ റഷീദ്, വൈപ്പിന്‍ എടവനക്കാട് സ്വദേശി ടി.എ. ആയൂബ് എന്നിവര്‍ക്കെതിരേയും ലുക്കൗട്ട് നോട്ടീസുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497715294 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടണമെന്ന് എന്‍ഐഎ അറിയിച്ചു.