ശ്രീലങ്കയിൽ ഇരുന്നുറിലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് കാസർഗോഡ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ റെയ്ഡ്. വിദ്യാനഗർ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലാണ് എൻഐഎയുടെ കൊച്ചി സംഘം റെയ്ഡ് നടത്തിയത്.
ഇവരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരും തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നും നിർദേശിച്ചു. സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിമുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് എൻഐഎ സംശയിക്കുന്നത്.
അതേസമയം, സ്ഫോടന പരമ്പരയില്‍ പങ്കെടുത്ത ഭീകരര്‍ 2017ല്‍ രണ്ട് തവണ ഇന്ത്യയില്‍ എത്തിയിരുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഇവർ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നതെന്നാണ് ഇതിൽ പറയുന്നത്.