തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​നം; എ​ന്‍​ഐ​എയുടെ ലി​സ്റ്റി​ല്‍ കോ​ഴി​ക്കോ​ടും? ജില്ലയിൽ എൻഐഎയുടെ റെയ്ഡ്


കോ​ഴി​ക്കോ​ട്: രാജ്യത്ത് തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​നം നടക്കുന്നുവെന്ന് എ​ന്‍​ഐ​എ കരുതുന്ന സ്ഥലങ്ങളിൽ ഒന്നായി കോ​ഴി​ക്കോ​ടും.​ പാ​ക്കിസ്ഥാ ന്‍ ബന്ധമുള്ള തീവ്രവാദ സംഘടനയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ നാലു സംസ്ഥാനങ്ങളിൽ എ​ന്‍​ഐ​എ ഇന്നലെ നടത്തിയ റെയ്ഡിൽ കേ​ര​ള​ത്തി​ല്‍ കോ​ഴി​ക്കോ​ട്ട് മാ​ത്ര​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ല്‍ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​ക്കു​ന്ന​താ​യാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ എ​ജ​ന്‍​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.

കേ​ര​ളം തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഹ​ബ്ബാ​യി​മാ​റു​ന്നു​വെ​ന്ന ആ​ക്ഷേ​പം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തെത​ന്നെ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഇ​തി​ന് ബ​ലം പ​ക​രു​ന്ന​താ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടു​ണ്ടാ​യ റെ​യ്ഡ്.

കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​ര​ള പോ​ലീ​സി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. എ​ന്‍​ഐ​എ പു​റ​ത്തു​വി​ട്ട വാ​ര്‍​ത്താ​ക്കുറി​പ്പി​ൽ റെ​യ്ഡി​നെ​ക്കുറി​ച്ചു​ള്ള കൂടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ല്‍ ന​ട​ന്ന ട്രെ​യി​ന്‍ തീ​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും എ​ന്‍​ഐ​എ ഇ​വി​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പാ​ക്കിസ്ഥാന്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​സ്വ- എ-​ഹി​ന്ദ് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​​ണ് എ​ന്‍​ഐ​എ സം​ഘം കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്.

Related posts

Leave a Comment