എ​ൻ​ഐ​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ലാ​യി സ​ദാ​ന​ന്ദ് വ​സ​ന്ത് ദാത്തെ ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ലാ​യി സ​ദാ​ന​ന്ദ് വ​സ​ന്ത് ഡേ​റ്റ് ചു​മ​ത​ല​യേ​റ്റു. ഇ​ന്ന​ലെ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ദി​ന​ക​ർ ഗു​പ്‌​ത​യി​ൽ​നി​ന്നാ​ണ് സ​ദാ​ന​ന്ദ് ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. നി​ല​വി​ൽ മ​ഹാ​രാ​ഷ്ട്ര ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് (എ​ടി​എ​സ്) മേ​ധാ​വി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ലോ ​ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​ൻ​ഡ് ഓ​ർ​ഡ​ർ , മും​ബൈ ക്രൈം​ബ്രാ​ഞ്ച് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി നി​ര​വ​ധി സു​പ്ര​ധാ​ന പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. സി​ബി​ഐ​യി​ൽ ഡെ​പ്യൂ​ട്ടി ഇ​ൻ​സ്‌​പെ​ക്‌​ട​ർ ജ​ന​റ​ലാ​യും സി​ആ​ർ​പി​എ​ഫ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ ജ​ന​റ​ലാ​യും അ​ദ്ദേ​ഹം ര​ണ്ടു ത​വ​ണ സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര കേ​ഡ​റി​ലെ 1990 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ദാ​ന​ന്ദ് വ​സ​ന്ത് ഡേ​റ്റ്.

Related posts

Leave a Comment