കോട്ടയം: വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നു ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നിബു. പുതുപ്പള്ളിയില്‍ വിമത നീക്കം നടത്തിയെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് നിബു ജോണ്‍.
താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും. ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത സിപിഎം തന്നെ നിഷേധിച്ചല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷന് അംഗമായ നിബു ജോണ്‍ ഇടത് സ്ഥാനാര്‍ഥിയായി എത്തുമെന്നായിരുന്നു രാഷ്ട്രീയ അഭ്യൂഹം. എന്നാല്‍ ബുധനാഴ്ച രാത്രി കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിബുവുമായി അനുനയ ചര്‍ച്ച നടത്തിയെന്നാണ് വിവരം.
ഉമ്മന്‍ചാണ്ടിയുടെ കുടുംബവും വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്നത്തിന് പരിഹാരമുണ്ടായെന്നാണ് സൂചന.