ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രണയനായകന് നിക് ജോണ്‍സ് ഒടുവില്‍ തങ്ങള്‍ പ്രണയത്തിലായ കഥ തുറന്നു പറഞ്ഞു. ചാറ്റിങിലൂടെയാണ് പ്രിയങ്കാ ചോപ്രയുമായി പ്രണയത്തിലായതെന്ന് നിക് പറയുന്നു. കഴിഞ്ഞ മാസം മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇനി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഞങ്ങള്‍ പരിചയപ്പെടുന്നത് സുഹൃത്തുക്കള്‍ വഴിയാണ്. അതും നേരിട്ടല്ല, ഫോണിലൂടെ. കുറച്ചു കാലം പരസ്പരം സാധാരണ രീതിയില്‍ മെസ്സേജുകള്‍ ചെയ്യുമായിരുന്നു. പിന്നെ ഫോണിലൂടെ സംസാരിച്ചു. 2017ല്‍ മെറ്റ് ഗാലയില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. അതിനു ശേഷം സൗഹൃദം വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയത് അതിനെല്ലാം ശേഷമാണ്.
വിവാഹ നിശ്ചയം എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. ഞാനും എന്റെ മാതാപിതാക്കളും ചടങ്ങുകളെല്ലാം ആസ്വദിച്ചു- നിക് പറഞ്ഞു. മെറ്റ് ഗാലയില്‍ ഒന്നിച്ചെത്തിയതു മുതലാണ് നികും പ്രിയങ്കയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.