പ്രിയങ്ക ചോപ്രയുമൊത്തുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാമുകന് നിക് ജോനാസ്. ഒരു അഭിമുഖത്തിലാണ് നിക് തങ്ങളുടെ ഭാവി ജീവിതത്തിലെ സ്വപ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ‘സാധാരണ എല്ലാ മനുഷ്യര്‍ക്കുമുള്ളതുപോലെ ഞങ്ങള്‍ക്കും ജീവിതത്തെ കുറിച്ച് ചില സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. ഭാവിയെ സംബന്ധിച്ച ഏതു കാര്യവും പരസ്പരം ആലോചിച്ചാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. കുഞ്ഞിനോട് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കാര്യങ്ങള്‍ വരെ ഞങ്ങള്‍ ആലോചിച്ചു തീരുമാനിച്ചിട്ടുണ്ട്.
കുഞ്ഞിനെ ആദ്യം തന്നെ പഠിപ്പിക്കുന്നത് എന്തുകാര്യവും രണ്ടാമതൊരാളോടു കൂടി ആലോചിച്ചു തീരുമാനിക്കണം എന്നായിരിക്കും. കാരണം എങ്കില്‍ മാത്രമേ ഭാവി സുരക്ഷിതമാകുകയുള്ളു. ചിലതീരുമാനങ്ങളെടുക്കേണ്ടത് പങ്കാളിയോട് ആലോചിച്ച ശേഷമാണ്. മറ്റു ചിലതു സഹോദരങ്ങളോട് ആലോചിക്കേണ്ടി വരും. ഞങ്ങള്‍ എല്ലാം അങ്ങനെയാണു ചെയ്യുന്നത്. ഇതുവരെ എല്ലാം ആലോചിച്ചെടുത്ത തീരുമാനങ്ങളാണ്’. നിക് ജോനാസ് പറയുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹം. വരാനിരിക്കുന്ന ചിത്രം ‘അഗ്ലി ഡോള്‍സി’ന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലായിരുന്നു നിക് ജീവിതത്തെ പറ്റി മനസ്സു തുറന്നത്. ഫര്ഹാന് അക്തറിനൊപ്പം ‘ദ് സ്കൈ ഈസ് പിങ്ക് സ്റ്റാറിങ്ങാ’ണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എന്തായാലും നിക്കിന്റെ തുറന്നു പറച്ചില് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.