കാലിഫോർണിയ: കാലിഫോർണിയായിൽ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ട കറുത്തവർഗക്കാരിയും മോഡലുമായ നിക്കെയ് ഡേവിഡ്(33) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി.
ഡിസംബർ 3 വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹെവാർഡിനു സമീപമുള്ള സ്ട്രീറ്റിൽ പുലർച്ച 4 മണിയോടെയാണ് തലക്കു വെടിയേറ്റനിലയിൽ നിക്കെയ് ഡേവിനെ കണ്ടെത്തിയത്.
സംഭവ സ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചിരുന്നതായി ഓക്ക്ലാന്റ് പോലിസ് പറഞ്ഞു.
അമേരിക്കയിൽ ഈ വർഷം കൊല്ലപ്പെടുന്ന ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ട അന്‍പതാമത്തെ ഇരയാണ് നിക്കയ് ഡേവിഡ്. ഈ വിഭാഗത്തിനെതിരെ പൊതുവിൽ അക്രമം വർധിച്ചു വരികയാണ്.
സുന്ദരിയും മോഡലുമായ ഡേവിഡ് തുണി വ്യവസായം തുടങ്ങണമെന്ന് സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നുവെന്ന് ഹൂമണ്‍ റൈറ്റ്സ് കാംപയ്ൻ പത്ര പ്രസ്താവനയിൽ പറഞ്ഞു.
സോഷ്യൽ മീഡിയായിലും ഇവർ സജ്ജീവമായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വംശീയ കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്ന് ഓക്ക്ലാന്റ് പോലിസ് പറഞ്ഞു.
ട്രാൻസ്ജൻഡർ വിഭാഗത്തോടെ എതിർപ്പുള്ളവരായിരിക്കും ഈ കൊലപാതകങ്ങൾക്ക് പുറകിൽ എന്നാണ് ഓക്ക്ലാന്റ് എൽജിബിടി കമ്യൂണിറ്റി സെന്റർ കോ ഫൗണ്ടറും സിഇഒയുമായ ജൊ ഹോക്കിൻസ് പറഞ്ഞു.
പോലിസ് അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഓക്ലാന്റ് പോലിസ് ഡിപ്പാർട്ട്മെന്റിനെ 510 238 3821 നന്പറിൽ വിളിച്ചു അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
പി.പി. ചെറിയാൻ