യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജിഒപി നോമിനേഷനില്‍ ഡൊണാള്‍ഡ് ട്രംപിനെ എന്തു വില കൊടുത്തും പരാജയപ്പെടുത്താൻ കരുക്കൾ നീക്കി നിക്കി ഹേലിയും, ടിം സ്കോട്ടും. പാമെറ്റോ സ്റ്റേറ്റ് പോളിംഗില്‍ ട്രംപിന്റെ ലീഡ് മറികടക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
സ്വന്തം സംസ്ഥാനത്തിന്റെ പിന്തുണ പ്രയോജനപ്പെടുത്തി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായി നീങ്ങാനാണ് ഇരുവരും ശ്രമിക്കുന്നത്. എന്നാൽ സൗത്ത് കരോലിനയിലെ വിജയം ട്രംപിന്റെ നാമനിര്‍ദ്ദേശം തടയാന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
വിന്ത്രോപ്പ് യൂണിവേഴ്സിറ്റി സര്‍വേ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സൗത്ത് കരോലിന റിപ്പബ്ലിക്കന്മാരില് 50.5% പിന്തുണയുമായി ട്രംപ് മുന്നിട്ട് നില്ക്കുന്നു. നിക്കി ഹേലി (16.6%), ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് (12.1%) ഉം പിന്തുണ നേടി. എന്നാൽ വിവേക് രാമസ്വാമിയെക്കാള് പിന്നിലാണ് സ്കോട്ട്.