ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ നിക്കോള്‍ കിഡ്മാന് ഓസ്കാര്‍ അവാര്‍ഡ് ദാനച്ചടങ്ങിനിടയില്‍ കൈയ്യടിച്ച രീതിയ്ക്കെതിരെ വിമര്‍ശനം. അവാര്‍ഡ് ദാനച്ചടങ്ങില്‍ നടി മാന്യതയില്ലാതെ പെരുമാറിയെന്നാണ് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഹോളിവുഡ് നടിയായ ബ്ലാങ്കാ ബ്ലാങ്കോ അടിവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെട്ട് ആളുകളുടെ പൊങ്കാല വാങ്ങിയതിനു പിന്നാലെയാണ് നിക്കോള്‍ കിഡ്മാനും ആരോപണ വിധേയയാകുന്നത്. ബ്ലാങ്കോയെ വിമര്‍ശിക്കാന്‍ കാരണം ജനനേന്ദ്രിയം പ്രദര്ശിപ്പിച്ചതായിരുന്നെങ്കില് 49കാരിയായ കിഡ്മാന്റെ കൈയ്യടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. അക്കദമി അവാര്‍ഡ് വേദിയില്‍ വച്ച് വികൃതമായി കൈയ്യടിച്ചു എന്നതാണ് കിഡ്മാനെതിരേയുള്ള ആരോപണം. സെലിബ്രിറ്റിയാണെങ്കില്‍ എന്തു വൃത്തികേടും ആകാമോയെന്നും ചിലര്‍ ചോദിക്കുന്നു.
ആരാധകരുടെ നിരന്തരവിമര്ശനങ്ങളെത്തുടര്ന്ന് തന്റെ കൈയ്യടിയില്‍ അസാധാരണത്വം ഉണ്ടായിരുന്നതായി കിഡ്മാനും സമ്മതിച്ചു. എന്നാല്‍ അത് ആരാധകര്‍ ഉദ്ദേശിക്കുന്നതു പോലെയല്ലായിരുന്നു എന്നു മാത്രം. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയില്‍ തനിക്കും വാര്‍ഡ്റോബ് മാല്ഫംഗ്ഷന്(ശരിയായ രീതിയിലല്ലാത്ത വസ്ത്രധാരണം) നേരിട്ടുവെന്നും കൈയ്യടിയില്‍ പിശകുപറ്റാന്‍ കാരണമതാണെന്നും കിഡ്മാന് പറയുന്നു.
ഡയമണ്ട് ഫ്രില്ല് ചെയ്ത ഒരു തകര്‍പ്പന്‍ ഗൗണിലാണ് കിഡ്മാന് ഓസ്കാര്‍ വേദിയില്‍ എത്തിയത്. പരിപാടിക്ക് വരുന്ന വഴി കാറില്‍ വെച്ച് ഗൗണിന്റെ സ്ട്രാപ്പ് പൊട്ടിപ്പോയി. ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ വെച്ചെങ്ങാനും വസ്ത്രമഴിഞ്ഞ് പോകുമോ എന്ന പേടിയിലായിരുന്നു നടി. പണ്ടൊരിക്കല്‍ ഇതുപോലൊരു അവാര്‍ഡ് നിശയില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത പാവാടയണിഞ്ഞു വന്ന രംഗമായിക്കാം ആ സമയത്ത് കിഡ്മാന്റെ മനസില്‍ ഓടിയെത്തിയത്. അന്ന് സ്വര്‍ണത്തിന്റെ ഭാരം മൂലം പാവാട ഊര്‍ന്നു വീണതും ഒട്ടും സമയം പാഴാക്കാതെ ഒരു ഫോട്ടോഗ്രാഫര്‍ രംഗം ഒപ്പിയെടുത്തതുമൊക്കെ കിഡ്മാന് മനസിലുണ്ടായിരിക്കാം. അപ്പോള്‍ പിന്നെ എങ്ങനെ മനസമാധാനത്തോടെ കൈയ്യടിക്കും. പക്ഷെ ഇതൊന്നും അറിയാതെയാണ് സോഷ്യല്‍ മീഡിയ കിഡ്മാനെ പൊങ്കാലയിടുന്നത്. ഇതൊക്കെയറിഞ്ഞാ്ല് അവര്‍ നടിയോട് ക്ഷമാപണം നടത്തുമെന്നുറപ്പ്.