തൃശൂർ: നിരുപദ്രവകാരിയെന്ന് പൊതുവേ കരുതുന്ന നിക്കോട്ടിൻ ശ്വാസകോശ അർബുദത്തിനു കാരണമായ കാൻസർ മൂലകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും കാൻസർ കീമോതെറാപ്പി മരുന്നുകളുടെ പ്രവർത്തനശേഷി കുറയ്ക്കുന്നതായും അമേരിക്കയിലെ എച്ച് ലീ മോഫിറ്റ് കാൻസർ സെന്ററിലെ പ്രമുഖ ഗവേഷകനായ ഡോ. ശ്രീകുമാർ ചെല്ലപ്പൻ അഭിപ്രായപ്പെട്ടു.
അമല കാൻസർ സെന്ററിൽ ത്രിദിന കാൻസർ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിക്കോട്ടിൻ മരുന്നായിപ്പോലും ഉപയോഗിക്കുന്നത് കാൻസർ രോഗത്തേയും ചികിത്സയേയും ബാധിച്ചേക്കാം. പുകവലി നിർത്തുന്നതിനും മറ്റും നിക്കോട്ടിൻ പാച്ചുകൾ ഉപയോഗിച്ചുള്ള ചികിത്സകളും ഇന്നു പ്രചാരത്തിലുണ്ട്. ഇതു ഗുണത്തേക്കാളേറെ ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.