റിയൽ എസ്റ്റേറ്റ് മേഖലകളിലെ ആരും പറയാത്ത കുടിപ്പകയുടെ കഥ അവതരിപ്പിക്കുകയാണ് ക്വാറി എന്ന ചിത്രം. നിരവധി ആഡ് ഫിലിമുകളിലൂടെയും, ഷോർട്ട് മൂവികളിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ചിത്രകാരനും, കാമറാമാനുമായ ഗജേന്ദ്രൻ വാവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പ്യൂവർ സിനിമയുടെ ബാനറിൽ കെ. പി. പിള്ള, സുഭാഷ് മണിമംഗലം എന്നിവരാണ് നിർമാണം. ഓർമകളിൽ ഒരു മഞ്ഞുകാലം എന്ന ചിത്രത്തിലെ നായകനായ റെനിൽകുമാർ, സുദർശനൻ, കന്നട നായിക ദിവ്യ ഷെട്ടിയാർ, നിതീഷ് ഇരിട്ടി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
അത്യന്തം സസ്പെൻസ് ത്രില്ലറായ ഈ ചിത്രം ക്വാറിയിലെ ജീവിതങ്ങളുടെ നേർക്കാഴ്ചകളാണ്. രമേശായി നിതീഷ് ഇരിട്ടിയും, ജാൻസിയായി ലക്ഷ്യാ ലക്ഷ്മണും, പൂർണാ വർമയായി ദിവ്യ ഷെട്ടിയാറും അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം – സതീഷ് മുതുകുളം, കാമറ – ജോഷ്വാ റെണാൾഡ്, ഗാനങ്ങൾ – വയലാർ ശരത്ചന്ദ്രവർമ്മ, റാണാ സി. മഥൻ, സംഗീതം – ആലപ്പി ഋഷികേശ്, പശ്ചാത്തല സംഗീതം – ജി. എസ്. രോഹിത് റോഷൻ, പ്രൊഡക്ഷൻ കണ്ട്രോളർ – ബിനു വർക്കല, മാനേജർ – അലക്സ് പാരിപ്പള്ളി, മേക്കപ്പ് – സുനിൽ വയനാട്, അസോസിയേറ്റ് ഡയറക്ടർ – മനോജ് കോതമംഗലം, സ്റ്റിൽ – സദൻ ടോഷ്, പി. ആർ. ഒ. – അയ്മനം സാജൻ. സുദർശൻ, നിതീഷ് ഇരിട്ടി, റെനിൽ കുമാർ, ആയില്യൻ, ലക്ഷ്യലക്ഷ്മണ്, ദിവ്യാഷെട്ടിയാർ, തോമസ് പേട്ട, രാംദാസ് ശിവ, നിസാം, ഷാജി കിങ്ങിണി, കണ്ണൂർ തന്പാൻ, അജിത്ത് ഇടപ്പള്ളി, സദൻ ടോപ്പ്, ജോസി എടത്വ, ശരത്കുമാർ, സ്രാവൻ ബിജു, ശശി ബ്രഹ്മവിരാട്, ബിബിൻ സേവ്യർ, വീണ ജി. നായർ, ജാസ്മിൻ ഹണി, രോഹിണി കൃഷ്ണ, ആശാ ശ്രീക്കുട്ടി, മണികർണ്ണിക, ആതിര, പൂജിത, സൗമ്യ, മാസ്റ്റർ അരവിന്ദ് എന്നിവർ അഭിനയിക്കുന്നു. -അയ്മനം സാജൻ