ആലപ്പുഴ: നാഗ്പൂരിൽ പോളോ ചാമ്പ്യൻഷിപ്പിനു പോയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പോളോ താരം നിദ ഫാത്തിമ(10) ആണ് മരിച്ചത്.
ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ കുത്തിവെപ്പെടുക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. കേരളത്തിന്റെ അണ്ടർ 14 പോളോ താരമാണ് നിദ ഫാത്തിമ.
മത്സരിക്കാനെത്തിയ കേരളാ തരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് ഉയരുന്ന ആരോപണം.
ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. രണ്ട് ദിവസം ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിൽ ആയിരുന്നു.
സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെടെയുള്ള സംഘം മത്സരത്തിനെത്തിയത്.
മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.
കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.