എന്തു വിലകൊടുത്തും ലോകകപ്പ് നിലനിര്‍ത്താന്‍ ജര്‍മനി തയ്യാറെടുക്കുന്നു. ലോകകപ്പ് തീരുന്നതുവരെ സ്ത്രീ സ്പര്‍ശം പാടില്ലെന്നാണ് പരിശീലകന്‍ ജോക്വിം ലോ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.
ആഫ്രിക്കന്‍ വമ്പന്മാരായ നൈജീരിയയ്ക്കും പരിശീലകനില്‍ നിന്നു ലഭിച്ചിരിക്കുന്നത് സമാനമായ നിര്‍ദ്ദേശമാണ്. കളിക്കാര്‍ ലൈംഗിക തൊഴിലാകളിളെ തേടി ഹോട്ടലിന് പുറത്ത് പോകരുതെന്ന നിര്‍ദേശമാണ് നൈജീയയുടെ ജര്‍മന്‍ പരിശീലകന്‍ ഗെര്‍നോട്ട് റോര്‍ ടീമംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഭാര്യമാരേയും പരിശീലന വേദിയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ തീരുമാനം. കളിയിലുള്ള ശ്രദ്ധപോകുമെന്ന ഭീതിയാണ് ലോയ്ക്ക്്. കളിക്കാര്‍ക്ക് ഉറ്റവരെയും ഉടയവരെയും കാണണമെന്ന് നിര്‍ബ്ബന്ധമുണ്ടായാല്‍ അതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ അത് കളിയില്ലാത്തപ്പോള്‍ മാത്രം.
ടൂര്‍ണമെന്റിനിടയില്‍ ഒരിക്കലും അവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള മെസ്യൂട്ട് ഓസില്‍, തോമസ് മുള്ളര്‍, മാര്‍ക്കോ റൂസ്, ലിറോയ് സാനേ എന്നിവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ടീം സ്പിരിറ്റ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കളിക്കാര്‍ക്ക് മദ്യപിക്കാന്‍ അനുമതിയുണ്ട്.
ഇറ്റലിയിലെ ദക്ഷിണ ടെയ്റോളിലാണ് ജര്‍മ്മനിയുടെ ക്യാമ്പ്. എഫ് ഗ്രൂപ്പില്‍ മെക്സിക്കോ, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് ജര്‍മ്മനി. ജൂണ്‍ 17 ന് മെക്സിക്കോയ്ക്ക് എതിരേയാണ് ആദ്യ മത്സരം.
നൈജീരിയയുടെ ജര്‍മ്മന്‍ പരിശീലകന്‍ ഗെര്‍നോട്ട് റോര്‍ പക്ഷേ സ്ത്രീകളുടെ കാര്യത്തിലുള്ള അച്ചടക്കത്തിന് അല്‍പ്പം അയവ് വരുത്തിയിട്ടുണ്ട്. സ്ത്രീ സാന്നിദ്ധ്യം വേണ്ടേ..വേണ്ടെന്ന് നിലപാട് എടുത്തിരിക്കുന്ന ഗെര്‍നോട്ട് ഭാര്യമാര്‍ക്ക് കളിക്കാരെ കാണാനെത്താന്‍ അനുവദിച്ചിട്ടുണ്ട്.
അതും കളിയില്ലാത്തപ്പോള്‍ മാത്രം. കളിക്കാര്‍ ഹോട്ടലിന് പുറത്ത് ലൈംഗികത്തൊഴിലാളികളെ തേടുന്ന പരിപാടി വേണ്ടെന്നും റഷ്യന്‍ പെണ്‍കുട്ടികളെ ഹോട്ടലിന്റെ ഏഴയല്‍പക്കത്ത് അടുപ്പിക്കേണ്ടെന്നുമാണ് തീരുമാനം.
ഹോട്ടലില്‍ ഓരോ കളിക്കാര്‍ക്കും ഓരോ മുറിയാണ് അനുവദിച്ചിരിക്കുന്നത്്. അവിടെ ഭാര്യമാര്‍ക്കും കുടുംബങ്ങള്‍ക്കും എത്താം പക്ഷേ റഷ്യന്‍ പെണ്‍കുട്ടികളെ അടുപ്പിക്കില്ല. ഇക്കാര്യത്തില്‍ ഒരു ഇളവ് നായകന്‍ ജോണ്‍ ഒബി മൈക്കലിന് മാത്രം അനുവദിച്ചിട്ടുണ്ട്.
എന്തുകൊണ്ടെന്നാല്‍ മൈക്കലിന്റെ ഭാര്യ റഷ്യക്കാരിയാണ്. ക്യാമ്പില്‍ ഒരു കാരണവശാലും ‘ഓട്ടക്കാരികള്‍ (ലൈംഗികത്തൊഴിലാളികള്‍ക്ക് നൈജീരിയക്കാര്‍ പറയുന്ന കോഡ്)’ അനുവദിക്കില്ലെന്ന കര്‍ശന നിയന്ത്രണമുണ്ട്.
നൈജീരിയയുടെ കഴിഞ്ഞ ലോകകപ്പ് ക്യാമ്പില്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ കളിക്കാരും ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.