നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ ഡാന്‍സ് വീഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാ വുന്നത്. രാത്രിയില്‍ ചെന്നൈ ബീച്ചില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീഡിയോ വൈറലായത്.
‘രാവണന്‍’ എന്ന തമിഴ് ചിത്രത്തില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ‘കള്‍വരേ….’ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന അഹാനയുടെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. അമ്മയാണ് താന്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ പകര്‍ത്തിയതെന്ന് അഹാന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.
അഹാനയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ…രാത്രിയിലെ ആകാശവും പൂര്‍ണ ചന്ദ്രനും അതിമനോഹരമായിരുന്നു. ആ സമയത്ത് എനിക്ക് ഈ പാട്ടിനൊപ്പം ചുവടു വയ്ക്കാന്‍ തോന്നി. എന്റെ അമ്മ എനിക്കു വേണ്ടി എന്തും ചെയ്യും. അമ്മയുടെയും എന്റെയും ബാഗ് കയ്യില്‍ പിടിച്ച് എന്റെ പിന്നാലെ ഓടി നടന്ന് വിഡിയോ എടുത്തത് അമ്മയാണ്. ഒരു ഫോണില്‍ പാട്ടു വച്ച് മറ്റൊരു ഫോണില്‍ ആണ് വിഡിയോ എടുത്തത്. അഹാനയുടെ നൃത്തത്തെ നിരവധി ആളുകളാണ് അഭിനന്ദിച്ചത്. ഇതിനു മുന്‍പ് അഹാന പാട്ടുപാടുന്നതിന്റെ വിഡിയോയും സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു.