അഞ്ചൽ: പാലമുക്ക്, അസുര മംഗലം, വഴി വയയ്ക്കലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ രാത്രിയിൽ ട്രിപ്പ് മുടക്കുകയോ പാതി വഴിക്ക് അവസാനിപ്പിക്കുകയോ ചെയ്യുന്നതായി നാട്ടുകാരുടെ പരാതി. അഞ്ചലിൽ നിന്നും രാത്രി സമയങ്ങളിൽ ഇവിടെയെത്താൻ നാട്ടുകാർക്ക് വേറെ സൗകര്യങ്ങളൊന്നുമില്ല.
ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികൾക്കും ദൂരെ സ്ഥലങ്ങളിൽ നിന്നും പഠനം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായിരുന്നു രാത്രി കാലസർവീസ്. ഇത് മുടങ്ങിയതോടെ അഞ്ചലിൽ നിന്നും ഓട്ടോറിക്ഷാ വിളിച്ച് വീടുകളിലെത്തുന്നതിന് വലിയ തുക മുടക്കേണ്ടി വരുന്നു.ഗതാഗത വകുപ്പ് അധികൃതരോട് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.