ആകാശത്ത് മിന്നിമറയുന്ന നക്ഷത്രങ്ങളെയും ചന്ദ്രനെയും രാത്രിയിൽ നോക്കി നിൽക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ. എങ്കിൽ ഈ ദൃശ്യങ്ങൾ ഒന്ന് കാണെണ്ടതാണ്.
ലോകത്തെ ഒരു പൈലറ്റിന്റെ കാഴ്ചയിൽ നിന്ന് കാണിക്കുന്നതാണ് വീഡിയോ. വളരെയധികം സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏറെ മനോഹരമായ കാഴ്ചയാണ് ഈ വീഡിയോയിൽ.
വീഡിയോ കാഴ്ചക്കാർക്ക് ഇരുട്ടിൽ മേഘങ്ങൾക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന അനുഭവമാണ് നൽകുന്നത്. ചാരനിറത്തിലുള്ള മേഘരൂപങ്ങൾക്ക് മുകളിലൂടെ വിമാനം നീങ്ങുമ്പോൾ, താഴെ നിന്നും വിസ്മയകരമായ കാഴ്ച ദൃശ്യമാകുന്നു.
കടലും, കടൽത്തീരങ്ങളും നഗരങ്ങളും ഒക്കെ ഇതിൽ കാണാം. ഈ വീഡിയോ “കോക്ക്പിറ്റിൽ നിന്നുള്ള രാത്രി കാഴ്ച!” എന്ന കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. വീഡിയോ കണ്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഈ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ എത്ര രൂപ കൊടുക്കണം എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക