നോര്‍വേയില്‍ ഇന്നലെ സമാപിച്ച ഫാഗെര് നെസ് ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസില്‍ ഒന്‍പതില്‍ ആറു പോയിന്റ് നേടി 12 കാരനായ മലയാളി ചെസ് താരം നിഹാല്‍ സരിന് ആദ്യ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം കരസ്ഥമാക്കി.ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് ഇതു പോലെ രണ്ടു നോം കൂടി ലഭിക്കണം.
2424 യെലോ റേറ്റിംഗ് ഉള്ള നിഹാല്‍ തന്നേക്കാള്‍ 100 നും 200നും ഇടയില്‍ കൂടുതൽ യെലോ റേറ്റിംഗ് ഉള്ള ആറ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരോട് കളിച്ചതില്‍ ഒരാളെ പരാജയപ്പെടുത്തുക യും മറ്റുള്ളവരോട് സമനില നേടുകയും ചെയ്തു.
ഒരു ഗെയിമിലും നിഹാല്‍ പരാജയപ്പെട്ടില്ല . നാലാം സ്ഥാനം ലഭിച്ച നിഹാലിന് 400 യൂറോ സമ്മാനമായി ലഭിച്ചു. അണ്ടര്‍ 10 ലോക ചാമ്പ്യനായിരുന്ന ഈ അത്ഭുത ബാലന് വിശ്വനാഥന് ആനന്ദിനെപ്പോലെ ലോക ചെസിന്റെ തലപ്പത്ത് എത്തുന്ന നാളുകള്‍ വിദൂരമല്ലെന്നു വിശ്വസിക്കാം.