ചെസില്‍ ഇന്ത്യയുടെ അത്ഭുത ബാലന് നിഹാല്‍ സരിന് (തൃശൂര്‍) ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി.അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ തന്റെ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് നോമും നേടിയെടുത്തു കൊണ്ടാണ് പതിന്നാലുകാരനായ നിഹാല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്കര്‍ഹനായത്.2017 ഏപ്രിലില്‍ ഒന്നാം ജി.എം നോമും 2018 മാര്‍ച്ചില്‍ രണ്ടാം ജി എം നോമും നിഹാല്‍ നേടിയിരുന്നു.
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മാരായ സരിന് ഷിജി ദമ്പതികളുടെ മകനാണ് നിഹാല്‍ സരിന്. സഹോദരി നേഹ. തൃശൂര്‍ ദേവമാതാ സിഎം ഐ പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ഥിയാണ് നിഹാല്‍.
ടി.കെ.ജോസഫ് പ്രവിത്താനം