നടി,നിര്‍മാതാവ് എന്നീ നിലകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നിഹാരിക കൊനിദേല.
നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളായ നിഹാരികയുടെ മാതാവ് തെലുങ്ക് ദേശത്തെ ഏറ്റവും പ്രഗത്ഭ കുടുംബമായ അല്ലു കൊനിദേലയുടെ കുടുംബത്തില്‍ അംഗമാണ്.
അത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ യുവതാരം വരുണ്‍ തേജയുടെ സഹോദരിയാണ് നിഹാരിക. കൂടാതെ ചിരഞ്ജീവി, പവന് കല്യാണ്‍ തുടങ്ങിയവരുടെ മരുമകള്‍ കൂടിയാണ് താരം.
2020 ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസ്മാനായ ചൈതന്യയാണ് നിഹാരികയുടെ ഭര്‍ത്താവ്.
ആഡംബര വിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ ആ വിവാഹബന്ധത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല.
ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. താനും ചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചതായി താരം തന്നെ സമ്മതിച്ചിരിക്കുകയാണിപ്പോള്‍.
സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകാന്‍ തങ്ങള്‍ക്ക് സ്വകാര്യത നല്‍കണം. പിന്തുണയുടെ നെടുംതൂണായിരുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും മനസ്സിലാക്കിയതിന് നന്ദിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.