സ്ഥലം കുഴിക്കുന്പോൾ നിധി ലഭിക്കുന്നത് പുതിയ സംഭവമല്ല. അത്തരമൊരു നിധിയുടെ വിശേഷമാണ് തെലുങ്കാനയിൽ നിന്നു വരുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മേട്ടു നരസിംഹയുടെ സ്ഥലത്താണ് നിധി കണ്ടെത്തിയത്.
ഇയാൾ പെമ്പാര്‍ത്തി ഗ്രാമത്തില്‍ 11 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. സ്ഥലം നിരപ്പാക്കുന്നതിനിടെയാണ് നിധി കിട്ടിയത്.
നിധികണ്ട് അത്ഭുതപ്പെട്ട് നരസിംഹയുടെ ചെയ്തികൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
1.727 കിലോഗ്രാം ഭാരമുള്ള ഒരു ചെന്പു കുടമാണ് ലഭിച്ചത്. 189.8 ഗ്രാം സ്വർണം, 1.72 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 6.5 ഗ്രാം ഭാരമുള്ള ഒരു മാണിക്യവും മറ്റ് പുരാതന വസ്തുക്കളുമാണ് കുടത്തിൽ ഉണ്ടായിരുന്നത്.
രണ്ട് ഡസന്‍ സ്വര്‍ണകമ്മൽ, 51 സ്വര്‍ണമുത്തുകൾ,11 സ്വര്‍ണ നെക്ലേസുകള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും കണ്ടെത്തിയതില്‍ പെടുന്നു.
നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ ഇവിടെ പൂജകൾ നടത്താനും പൂക്കൾ അർപ്പിക്കാനും ഒക്കെ തുടങ്ങിയിരിക്കുകയാണ്.
പ്രാദേശിക അധികാരികൾ സ്ഥലവും നിധിയും ഏറ്റെടുക്കുകയും അത്തരം കൂടുതൽ നിധി കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഭൂമിയിൽ കൂടുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കണ്ടെത്തിയ നിധി ഏത് കാലത്തേതാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അത് 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണ് എങ്കില്‍ അത് സര്‍ക്കാരിനുള്ളതാണ്.