കുറച്ചു ഫെമിനിസമൊക്കെ ഇറക്കുന്ന മക്കളാണു ഞാനും ചേച്ചി അഖിലയും. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം തരുന്ന മോഡേണ്‍ ഫാമിലിയാണ് എന്ന് അമ്മ പറയുമെങ്കിലും സ്വാതന്ത്ര്യം നിങ്ങള്‍ തരേണ്ട, അതു ഞങ്ങളുടെ കൈയിലുണ്ട് എന്നൊക്കെ മറുപടി പറയും.
നല്ല ഭാര്യയാക്കാനുള്ള ട്രെയ്നിംഗ് തുടങ്ങിയെങ്കിലും ഞങ്ങള്‍ മുളയിലേ നുള്ളി. വേറൊരു വീട്ടിലേക്കു കയറി ചെല്ലാനുള്ളതാ എന്നൊക്കെയുള്ള ഡയലോഗ് വന്നാല്‍ മാറിയ കാലത്തെ പെണ്‍കുട്ടികളെ കുറിച്ചു ഞങ്ങള്‍ മറുപടി കൊടുക്കും.
എനിക്ക് കേട്ടാല്‍ ദേഷ്യം വരുന്ന മറ്റൊരു ഡയലോഗ് ഉണ്ട്. ഞാന്‍ അത്യാവശ്യം പാചകം ചെയ്യും. അതു കൊണ്ട് നിന്നെ കല്യാണം കഴിക്കാന്‍ പോകുന്നയാളിന്റെ ഭാഗ്യം…
എന്നാരെങ്കിലും പറഞ്ഞാലുണ്ടല്ലോ, അതൊടെ തീര്‍ന്നു. കുടുംബിനിയാകാന്‍ കുക്ക് ചെയ്യേണ്ട കാര്യമില്ലല്ലോ.-നിഖില വിമൽ