കൂത്തുപറമ്പ്: മകളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെയും കാമുകന്റെയും പേരില്‍ പാനൂര്‍ പോലീസ് കേസെടുത്തു.
ഭര്‍തൃമതിയും പതിനാലുവയസുകാരിയുടെ അമ്മയുമായ യുവതി കൂരാറയിലുള്ള യുവാവുമായി പ്രണയത്തിലാകുകയും മകളെ തനിച്ചാക്കി കഴിഞ്ഞദിവസം കാമുകനൊപ്പം ഗുരുവായൂരിലേക്ക് ഒളിച്ചോടുകയും ചെയ്തിരുന്നു.
തുടര്‍ന്നു യുവതിയും കാമുകനും പാനൂര്‍ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഇരുവരുടെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണു കേസെടുത്തത്.
തലശേരി അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.