കോഴിക്കോട് : അമ്മയേയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവും ഭര്‍ത്തൃമാതാവും റിമാന്‍ഡില്‍ . കീഴരിയൂര്‍ സ്വദേശിനി നിജിന(30)യും മകന് റുഡ് വിച്ചും മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശി രഖിലേഷ്, അമ്മ ലളിത എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. നിജിനയുടെ മരണത്തെ തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു.
ഇന്നലെ രാവിലെ ട്രാഫിക് നോര്‍ത്ത് അസി.കമ്മീഷണര്‍ പി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കടലുണ്ടിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ സ്ത്രീധനനിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരാണ, പീഡനം എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി അസി.കമ്മീഷണര്‍ പറഞ്ഞു. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ദുരൂഹമരണത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജിനെ നേരില്‍വന്ന് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് അസി.കമ്മീഷണര്‍ പി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11 നാണ് കേസിനാസ്പദമായ സംഭവം. നിജിനയേയും കുഞ്ഞിനേയും ഭര്‍ത്തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനു തൊട്ടുമുമ്പ് രഖിലേഷ് നിജിനയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. നിജിനയും കുഞ്ഞും വീട്ടിലേക്ക് എത്തിയിരുന്നോ എന്ന് അന്വേഷിച്ചായിരുന്നു ഫോണ്‍ ചെയ്തത്.
ഇതാണ് ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നാല്‍ കാരണം. രാത്രിയില്‍ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് വിളിച്ചതെന്നായിരുന്നു രഖിലേഷ് പറഞ്ഞത്. അതിരാവിലെ തിരൂരിലെ ഒരു മരണവീട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ നിജനയേയും മകനേയും കാണാനില്ലെന്നും രഖിലേഷ് അറിയിച്ചു.
11ന് നിജിനയും കുഞ്ഞും ഒഴികെ മറ്റെല്ലാവരും കൂടി രാവിലെ ആറിന് തിരൂരില്‍ മരണ വീട്ടില്‍ പോയിരുന്നു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ നിജിനയേയും കുട്ടിയേയും കാണാനില്ലെന്നാണ് രഖിലേഷ് പറഞ്ഞത്. എന്നാല്‍ മരണവീട്ടില്‍ പോയതില്‍ നിജനയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിച്ചതായും രഖിലേഷ് ഇവിടെ എത്തിയിരുന്നതായും പോലീസ് അറിയിച്ചു.
നിജിനയുടേയും കുഞ്ഞിന്റേയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴും ഇരുവരുടെയും ഭൗതികശരീരം മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോഴും രഖിലേഷും അമ്മയും എത്തിയിരുന്നില്ല. ശവസംസ്കാര ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ ഭര്‍ത്താവും കുടുംബവും എത്തിയിരുന്നില്ലെന്ന് യുടെ ബന്ധുക്കള്‍ പറഞ്ഞു.
നിജിനയുടെ വിവാഹത്തിന് ശേഷം ഭര്‍ത്തൃവീട്ടില്‍ രഖിലേഷും അമ്മയും സ്വര്‍ണ്ണത്തിന്റെ കുറവ് പറഞ്ഞ് നിജിനയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.