ഏനാമാവ്: റെഗുലേറ്ററിനു സമീപം പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന ആരി വീട്ടിൽ ഹരികൃഷ്ണൻ ഭാര്യ നിജിഷ (20)യാണ് മരിച്ചത്.
ഇന്നു പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പോലീസും, അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്യേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണ്‍ 22നാണ് താനാപാടം പത്യാല സുരേഷിന്റെ മകൾ നിജിഷയുടെ വിവാഹം കഴിഞ്ഞത്.
ഗുരുവായൂർ സി.ഐ, എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും.