കോവിഡ് മുന്നണിപ്പോരാളികളായ നഴ്സുമാർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച് റസ്റ്ററന്റ്.
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് കിച്ചൺ എന്ന റസ്റ്ററന്റാണ് നഴ്സുമാർക്ക് സൗജന്യമായി ഭക്ഷണം വിതരണം നടത്തുന്നത്.
ഇടപ്പള്ളിക്ക് മൂന്നു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന നഴ്സുമാർക്കാണ് ആവശ്യപ്പെട്ടാൻ ഭക്ഷണം എത്തിച്ചു നൽകുക.
വൈകുന്നേരം മൂന്നു മുതൽ ആറുവരെയാണ് സേവനം. ഹൈദരാബാദ് സ്വദേശിയായ ഷെഫ് ജുനൈദ് ഹുസൈനും സുഹൃത്തുക്കളും ചേർന്നാണ് റസ്റ്ററന്റ് ആരംഭിച്ചിരിക്കുന്നത്.
റസ്റ്ററന്റിന്റെ തീരുമാനത്തെ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഏറ്റെടുത്തരിക്കുന്നത്.