പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയെത്തിയും അവരൊന്നിച്ച് ചിത്രങ്ങളെടുത്തതുമെല്ലാം സോഷ്യല്‍മീഡിയയില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ മമ്മൂട്ടിയെ മാത്രം കണ്ട് മടങ്ങാന്‍ സാധിക്കുമോ എന്നാണ് നിക്ക് ഉട്ട് ചോദിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ഇവിടെ കേരളത്തില്‍ കൂട്ടത്തല്ല് ഉണ്ടാകില്ലേ..മറ്റാരെയുമല്ല, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനെ തന്നെ.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഷൂട്ടിംഗ് ലോക്കേഷനിലെത്തിയാണ് നിക്ക് ഉട്ട് തന്റെ ആഗ്രഹം സാധിച്ചത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ഒളപ്പമണ്ണയിലേക്കെത്തിയാണ് മോഹന്‍ലാലുമായി നിക്ക് സൗഹൃദം പങ്കിട്ടത്. ഒടിയന് സിനിമയെക്കുറിച്ചും മറ്റ് ഭാവി സിനിമാ പദ്ധതികളെപ്പറ്റിയും ശ്രീകുമാര്‍ മേനോനും നിക്കും സംസാരിച്ചു.
ഭാവി സിനിമാ സ്വപ്നമായ മഹാഭാരതത്തെപ്പറ്റിയും ശ്രീകുമാര്‍ നിക്കിനോട് സംസാരിച്ചു. മോഹന്‍ലാലുമായി സൗഹൃദം പങ്കിട്ടശേഷം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചാണ് നിക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം നിക്കിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയെത്തിയത് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് മോഹന്‍ലാലിനെ കാണാന്‍ നിക്ക് എത്തിയത്.