തൃശൂർ: കെ.എം.ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നികേഷ് കുമാർ. എന്നാലും കോടതി വിധിയിൽ തനിക്ക് തൃപ്തിയുണ്ടെന്ന് നികേഷ്കുമാർ പ്രതികരിച്ചു. ഇനി സ്ഥാനാർത്ഥിയാകണോ എന്ന കാര്യം ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടത്. എന്തുതന്നെയായാലും കോടതി വിധി രാഷ്ട്രീയവിജയമാണ്.
ഞാൻ ഉന്നയിച്ച കാര്യങ്ങൾ കോടതി അംഗീകരിച്ചിരിക്കുന്നു. തുടക്കം മുതൽ യുഡിഎഫ് എനിക്കെതിരെ വർഗീയ പ്രചാരണവും വ്യക്തിഹത്യയുമാണ് നടത്തിയത്. രണ്ടരവർഷത്തെ നിയമപോരാട്ടം ഫലം കണ്ടുവെന്നും നികേഷ് പറഞ്ഞു.
വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും നികേഷ് കുമാർ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.