ബിക്കിനി അശ്ലീല വേഷമല്ലെന്ന പക്ഷക്കാരിയാണ് തെന്നിന്ത്യൻ താരം നികേഷ പട്ടേൽ. പറയുക മാത്രമല്ല ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.അതിനു താഴെ അശ്ലീലം കലർന്ന കമന്റുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഗ്ലാമര്‍ വേഷങ്ങൾ ധരിക്കുന്നതിൽ മടിയില്ലായെന്ന് പണ്ടേ പറഞ്ഞയാളാണ് കക്ഷി. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഗ്ലാമറാകാം എന്നാണ് നികേഷയുടെ കാഴ്ചപ്പാട്. തെലുങ്ക് ചിത്രമായ പുലിയിലൂടെയാണ് നികേഷ വെള്ളിത്തിരയിൽ അരങ്ങേറിയത്.പിന്നീട് കന്നഡ ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും നരസിംഹ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.