റായ്പുര്‍: നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി.
കലിംഗയില്‍ ബികോം കോഴ്സ് പൂര്‍ത്തിയാക്കിയെന്ന് കാട്ടി നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതില്‍ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിഖിലിന് എംകോമിന് പ്രവേശനം നല്‍കിയതില്‍ കോളജിന് ഗുരുതര വീഴ്ചപറ്റിയതായി കേരള സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞിരുന്നു. നിഖില്‍ മൂന്നുവര്‍ഷവും കേരളയില്‍ റഗുലര്‍ വിദ്യാര്‍ഥിയായിരുന്നു.
മതിയായ ഹാജരും ലഭിച്ചിരുന്നു. ഇതേ കാലയളവില്‍ നിഖിലിന് കലിംഗ സര്‍വകലാശാലയില്‍നിന്ന് എങ്ങനെ റഗുലര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നത് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെയാണ് കലിംഗ സര്‍വകലാശാല രജിസ്ട്രാറുടെ പ്രതികരണം.