ദി പ്രീസ്റ്റ് കൂടി വന്പൻ വിജയമായതോടെ വീണ്ടും മലയാളത്തിൽ തിളങ്ങിനിൽക്കുകയാണ് നിഖില വിമൽ.
മമ്മൂട്ടിക്കൊപ്പം ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിൽ നിഖില അവതരിപ്പിച്ചത്. നടിയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണു ദി പ്രീസ്റ്റ്.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഷോയോട് നോ പറഞ്ഞതിനെ കുറിച്ച് നിഖില വെളിപ്പെടുത്തിയിയിക്കുകയാണിപ്പോൾ.
ബിഗ് ബോസിൽ നിന്ന് എൻട്രി ലഭിച്ചാൽ പോവുമോ എന്നായിരുന്നു ചോദ്യം.
ഇതിന് മറുപടിയായി ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. ബിഗ് ബോസിൽ നിന്നു പലതവണ എൻട്രി കിട്ടിയിട്ടുണ്ട്. പക്ഷേ പോയില്ല.
തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു. എന്തുക്കൊണ്ടാണ് വേണ്ടെന്ന് വച്ചതെന്ന ചോദ്യത്തിന് എനിക്ക് താത്പര്യമില്ലെന്നായിരുന്നു നിഖില മറുപടി പറഞ്ഞത്.
ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിച്ച താരം പിന്നീട് തമിഴ് സിനിമകളിലാണ് തിളങ്ങിയത്.
ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ വീണ്ടും മോളിവുഡിൽ സജീവമാവുകയായിരുന്നു.
പ്രീസ്റ്റിന് മന്‍പ് അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റർ ത്രില്ലർ ചിത്രത്തിലും നിഖില അഭിനയിച്ചിരുന്നു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രത്തിൽ റെബേക്കാ ലൂയിസ് എന്ന കഥാപാത്രമായാണ് താരം എത്തിയത്.
മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മലയാളത്തിൽ ആസിഫ് അലിയുടെ കൊത്ത്, ജോജു ജോർജിന്റെ മധുരം തുടങ്ങിയവയാണ് നിഖിലയുടെ പുതിയ ചിത്രങ്ങൾ. മലയാളം,തമിഴ് ഭാഷകൾക്ക് പുറമെ തെലുങ്കിലും നിഖില അരങ്ങേറ്റം കുറിച്ചിരുന്നു താരം.
ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന്റെ റീമേക്കിലാണ് നിഖില അഭിനയിച്ചത്.