നിവിൻ പോളി നായകനായി മലയാളത്തിൽ വൻ ഹിറ്റായ ചിത്രം ’ഒരു വടക്കൻ സെൽഫി’ തെലുങ്കിൽ റിമേക്ക് ചെയ്യാനൊരുങ്ങുന്നു.മലയാളത്തിൽ സിനിമ സംവിധാനം ചെയ്ത ജി. പ്രജിത്ത് തന്നെയാണ് തെലുങ്ക് ചിത്രവും ഒരുക്കുന്നത്. പ്രമുഖ തെലുങ്ക് നടൻ അല്ലരി നരേഷ് നായകനാവുന്ന ചിത്രത്തിൽ ലൗ 24*7 എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ നിഖില വിമൽ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. അജു വർഗീസിന്റെ വേഷത്തിൽ ആദിയായിരിക്കും എത്തുക. തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റങ്ങൾ സിനിമയിൽ വരുത്തുമെന്ന് സംവിധായകൻ പ്രജിത്ത് പറഞ്ഞു.
ഒരു വടക്കന്‍ സെല്‍ഫി തെലുങ്കില്‍; നായിക നിഖില വിമല്‍
