ദ പ്രീസ്റ്റില്‍ മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായി ഉണ്ടായിരുന്നു.
എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ ആ ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ മമ്മൂക്കയ്ക്ക് സാധിച്ചു.
ഷൂട്ടിംഗിന്റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് നിഖില വിമല്‍ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പോയി.
മമ്മൂക്ക കസരേയില്‍ നിന്ന് എഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി.
കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്നിക്ക് ഞാന്‍ അവിടെ കണ്ടു.
-നിഖില വിമല്‍