സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയില്‍ എത്തിയ താരമാണ് നിഖില വിമല്‍.
പിന്നീട് ജനപ്രിയ നായകന് ദിലീപിന്റെ നായകയായി ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പിന്നിങ്ങോട്ട് ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത നിഖിലയ്ക്ക് ആരാധകരും ഏറെയാണ്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.
ചിത്രത്തില്‍ ജെസി എന്ന കഥാപാത്രമായാണ് നിഖില എത്തിയത്. ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
ഇപ്പോഴിതാ നടി ഒരു സ്വകാര്യ എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ചില ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി വൈറലാവുകയാണ്.
സിനിമയില്‍ അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അമ്മ നടത്തുന്ന ഡാന്‍സ് സ്കൂളിലെ ടീച്ചര്‍ ആകുമെന്നായിരുന്നു നിഖിലയുടെ ഉത്തരം.
പ്രീസ്റ്റ് ഒരു സൂപ്പര്‍താര ചിത്രമായിരുന്നുവെങ്കിലും ആ സിനിമയിലെ കഥാപാത്രമാണ് തന്നെ ആകര്‍ഷിച്ചതെന്നും നിഖില വിമല്‍ പറയുന്നു.
ഒടിടി റിലീസിനേക്കാള്‍ തിയേറ്റര്‍ റിലീസാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് നിഖില പറയുന്നത്.
അതേ സമയം മമ്മൂട്ടിയുമായി അഭിനയിച്ചപ്പോള്‍ തനിക്ക് ആരാധന മാത്രമാണ് തോന്നിയതെന്നും പേടി തോന്നിയില്ലെന്നും നിഖില വ്യക്തമാക്കുന്നു.
അതേ സമയം സിനിമയില്‍ നിന്ന് ലഭിക്കുന്ന ആത്മ സംതൃപ്തി തനിക്ക് ഒരു സ്റ്റേജ് ഷോയ്ക്ക് പോയത് കൊണ്ടോ അല്ലെങ്കില്‍ നാട മുറിച്ചു ഉദ്ഘാടനം ചെയ്തതു കൊണ്ടോ ലഭിക്കില്ലെന്നും താരം പറയുന്നു.