ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരും.
ഡിയര്‍, ഡാര്‍ലിംഗ് തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ഡിയര്‍ വിളിയുണ്ടായേക്കാം.
അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ഡിയര്‍ എന്നു വിളിച്ചതിന്റെ പേരില്‍ ചിലരെ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല.
-നിഖില വിമല്‍