ചില അഭിനേതാക്കളോടൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം ആവർത്തിച്ച് ചോദിക്കാറുണ്ട്. അഭിനേതാക്കളുമായുള്ള അനുഭവങ്ങളെക്കുറിച്ച് ഏപ്പോഴും ചോദിക്കുന്നതിൽ അർഥമില്ല.
അത് മടുപ്പിക്കുന്നതാണ്. അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്. കംഫർട്ടബിളായത് കൊണ്ടാണ് എല്ലാവരും വർക്ക് ചെയ്തിട്ടുണ്ടായിരിക്കുക.
ഇനി ആർക്കെങ്കിലും ഏതെങ്കിലും ആർട്ടിസ്റ്റിനൊപ്പം കംഫർട്ടബിളല്ല എങ്കിൽ അത് ആരും പരസ്യമായി പറയില്ല. അപ്പോൾ പിന്നെ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.
ആസിഫ് അലിക്കും റോഷനുമൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് എന്നോട് ചോദിക്കും. എന്നാൽ നിഖിലയോടൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് അവരോട് ചോദിക്കണമെന്നില്ല.
ഞാനും മമ്മൂക്കയും പടം ചെയ്തപ്പോൾ ആരും മമ്മൂക്കയോട് നിഖില വിമലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചില്ല. –നിഖില വിമൽ