സമകാലീന ഇന്ത്യയില്‍ ഏറ്റവും ചൂടുപിടിച്ച വിഷയങ്ങളിലൊന്നായ ബീഫ് രാഷ്ട്രീയത്തില്‍ നിലപാടു പറഞ്ഞ് പറഞ്ഞ് നടി നിഖില വിമല്‍.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പശുവുമായി ബന്ധപ്പെട്ട് തന്റെ രാഷ്ട്രീയം നടി വ്യക്തമാക്കിയത്.
ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം ? എന്ന കുസൃതി ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന ഉത്തരം കേട്ടാണ് നിഖില തന്റെ നിലപാട് പറഞ്ഞത്.
പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്.
മൃഗങ്ങളെ സംരക്ഷിക്കുന്നെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.
പശുവിന് മാത്രം പ്രത്യേകമായി ഒരു പരിഗണനയില്ല. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല.
ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നതല്ലേ എന്ന് നടി ചോദിക്കുന്നു.
താന്‍ എന്തും കഴിക്കുന്നയാളാണെന്നും നിഖില വ്യക്തമാക്കി. നിഖിലയുടെ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തു വരുന്നത്.