മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിലൊരാളാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായായിരുന്നു നിഖിലയുടെ സിനിമ പ്രവേശം.
ദിലീപിന്റെ നായികയായി ലവ് 24*7ല്‍ അഭിനയിച്ചതോടെയാണ് നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്.
പിന്നീട് മികച്ച ഒരു പിടി വേഷങ്ങളിലൂടെയും സിനിമകളിലൂടെയും നിഖില മലയാളികളുടെ മനം കവരുക ആയിരുന്നു.
അതേ സമയം ഒരഭിമുഖത്തില്‍ ബീഫ് കഴിക്കുന്നതിനെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരം. ഇപ്പോളിതാ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി.
സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നാണ് നടി പറയുന്നത്. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യം ആകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കണം.
ഫെഫ്ക പോലുള്ള സംഘടനകളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നും നിഖില പറയുന്നു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ…സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ല. ഇത്തരം കാര്യങ്ങള്‍ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടത്. മദ്യവും ലഹരിയാണ്. എന്നാല്‍ മദ്യം എവിടെയും നിരോധിച്ചിട്ടില്ല.
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ല എന്നാണ് നിഖില പറയുന്നത്.
അതേസമയം, താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില പറയുന്നുണ്ട്.
പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ചെയ്തത്.
ഇതില്‍ ഒരു വരി മാത്രം അടര്‍ത്തിയെടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണ് എന്നാണ് നിഖില പറഞ്ഞത്.