ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നായികയാണ് നിഖില വിമല്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.
ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി.
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തില്‍ ഇത്രയും വലിയൊരു കഥാപാത്രം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നിഖില പറയുന്നു. ദി ക്യൂവിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
വിനീത് ശ്രീനിവാസന് നായകനായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം താന്‍ ചെയ്തതെല്ലാം ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നെന്നും ഒരു അവസരത്തില്‍ ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കേണ്ടി വന്നു.
കഥാപാത്രം നല്ലതായിരിക്കുമെങ്കില് മൊത്തത്തില്‍ സിനിമയിലുള്ള എന്റെ പ്ലേസ്മെന്റ് എല്ലാം ചെറുതായിരിക്കുമായിരുന്നു. നല്ല ടീമിന്റെ കൂടെ പ്രവര്ത്തിക്കണമെന്നതുകൊണ്ട് അത്തരത്തില്‍ കുറേ സിനിമകള്‍ ഞാന്‍ ചെയ്തു.
എന്നാല്‍ പിന്നീട് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കരിയറില്‍ എിക്ക് ഒരു വളര്‍ച്ചയുണ്ടാകില്ലെന്ന് തോന്നിയെന്നും നിഖില അഭിമുഖത്തില്‍ പറയുന്നു.
പിന്നീട് കുറച്ചുകൂടി പ്രാധാന്യമുള്ള ചിത്രം വേണമെന്ന് തോന്നുകയും യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് ശേഷം ബ്രേക്ക് എടുക്കുയും ചെയ്തത്. ആ സമയത്ത് തമ്പി എന്ന ചിത്രം മാത്രമേ ചെയ്തിരുന്നുള്ളൂ. പിന്നെ അഞ്ചാം പാതിരയിലെ ഗസ്റ്റ് റോളും ചെയ്തു.
തനിക്കൊട്ടും ഐഡിയ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് അന്നൊക്കെ അങ്ങനെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചതെന്നും താരം പറയുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിച്ചത് വലിയ ജനശ്രദ്ധ നേടാന്‍ കാരണമായെന്നും വലിയ ക്യാരക്ടര്‍ വലിയ സിനിമയില്‍ ചെയ്യാന്‍ പറ്റി എന്നതാണ് പ്രീസ്റ്റിന്റെ പ്രത്യേകതയെന്നെും നിഖില വെളിപ്പെടുത്തുന്നു