ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി 2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ദിലീപ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലെ നായികയായതോടെയാണ് നിഖില ശ്രദ്ധിക്കപ്പെടുന്നത്.
മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.
ഞാന്‍ പ്രകാശന്, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.
ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തില്‍ ഒരു ചെറിവേഷത്തില് നിഖില പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നിഖില.
പൃഥ്വിരാജ് വിളിച്ചിട്ടാണ് താന്‍ ആ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ പോയതെന്നും ഈ ചിത്രത്തില്‍ തനിക്ക് ട്രോള്‍ കുറവായിരുന്നുവെന്നും നിഖില പറയുന്നു.
ഉണ്ണിമുകുന്ദനൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് തനിക്ക് ട്രോള്‍ കുറഞ്ഞത്. ഇപ്പോള്‍ താന്‍ ഉണ്ണിമുകുന്ദനെ കാണുമ്പോള്‍ പറയും നീയാണ് രക്ഷിച്ചതെന്നും ലോക്ക് ഡൗണ്‍ കഴിഞ്ഞ് വെറുതേയിരിക്കുമ്പോഴായിരുന്നു ബ്രോ ഡാഡിയിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും നിഖില പറയുന്നു.